കലക്ടറുടെ ഉത്തരവിന് പുല്ലുവില; നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് പുറത്തുനിന്നുള്ള മത്സ്യം എത്തിച്ച് വില്‍ക്കുന്നത് വ്യാപകം

  • Post category:news
  • Reading time:1 min read
You are currently viewing കലക്ടറുടെ ഉത്തരവിന് പുല്ലുവില; നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് പുറത്തുനിന്നുള്ള മത്സ്യം എത്തിച്ച് വില്‍ക്കുന്നത് വ്യാപകം

കൊല്ലം: നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് പുറത്തുനിന്നുള്ള മത്സ്യം എത്തിച്ച് വില്‍ക്കരുതെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപണം. അന്യ സംസ്ഥാനത്തുനിന്നും ലോറികളില്‍ മല്‍സ്യം എത്തിച്ച് ലേലം ചെയ്യുന്ന ദൃശ്യം പീപ്പിള്‍ ടി.വിയാണ് പുറത്തുവിട്ടത്. മത്സ്യങ്ങളില്‍ മാരകമായ രാസവസ്തു കലര്‍ത്തുന്നതായും ഇത് മാരകമായ രോഗങ്ങള്‍ക്ക് കരണമാകുന്നതായും കണ്ടെത്തിയതിന് പുറമെ യാതൊരു പരിശോധനകളും നടത്താതെയാണ് ഇവിടത്തെ മത്സ്യ വില്പന.കോള്‍ഡ് സ്റ്റോറേജ് സംവിധാനമുള്ള കണ്ടെയിനറുകളില്‍ എത്തിച്ച് യാതൊരു ഗുണനിലവാര പരിശോധനകളും നടത്താതെയുള്ള വില്‍പനക്കെതിരെ ഇപ്പോള്‍ മത്സ്യ തൊഴിലാളികളില്‍ തന്നെ ചിലര്‍ രംഗത്തെത്തിയിരിക്കുകയാണ്.

0Shares