കറുത്ത ശരീരവും ചുരുണ്ട തലമുടിയും; ഈ 19 കാരിയെ ഒറ്റനോട്ടത്തിൽ കണ്ടാൽ ഒന്ന് തുറിച്ച് നോക്കി അകറ്റി നിർത്തും; ഇവളാണോ..? ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന മോഡൽ

  • Post category:news
  • Reading time:1 min read
You are currently viewing കറുത്ത ശരീരവും ചുരുണ്ട തലമുടിയും; ഈ 19 കാരിയെ ഒറ്റനോട്ടത്തിൽ കണ്ടാൽ ഒന്ന് തുറിച്ച് നോക്കി അകറ്റി നിർത്തും; ഇവളാണോ..? ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന മോഡൽ


വാഷിംഗ്ടണ്‍ (അമേരിക്ക) : ഈ പെൺകുട്ടിയെ നിങ്ങളിൽ എത്രപേർക്കറിയാം അമേരിക്കക്കാരിയായ ഈ 19 കാരി ലോക മോഡലുകളിൽ ഒരാളാണ്. വെറും മോഡലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന മോഡലുകളിലൊരാളാണ് അനോക് എന്ന ഈ പെൺകുട്ടി. ഇപ്പോൾ ഇവളുടെ പ്രതിഫലമാകട്ടെ മണിക്കൂറിന് 9 ലക്ഷം രൂപ!


വാഷിംഗ്ടണ്‍ ഡിസിയില്‍ ഹൊവാള്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്താണ് അനോക് മോഡലിംഗ് രംഗത്തേക്ക് പ്രവേശിക്കുന്നത്. പഠന കാലത്ത് കൂട്ടുകാരിയെടുത്ത അനോകിന്റെ ചിത്രം അവളുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കുകയായിരുന്നു. വെറുതെയൊരു രസത്തിന് കൂട്ടുകാരി എടുത്ത ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അതിന് പിന്നാലെ ചിത്രത്തിന് ലഭിച്ച പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു.

ദിവസങ്ങള്‍ക്കുള്ളില്‍ അനോക് സമൂഹമാധ്യമങ്ങളില്‍ താരമായി. പിന്നീടായിരുന്നു വിദ്യാര്‍ഥിനിയില്‍ നിന്ന് ലോകമറിയുന്ന മോഡലിലേക്കുള്ള പരിണാമം. നിരവധി പരസ്യകമ്പനികളാണ് ഇന്ന് അനോകിന്റെ ഡേറ്റ് ലഭിക്കാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഈ സുന്ദരിക്കുള്ളത്. അന്തര്‍ ദേശീയ മാധ്യമങ്ങളിലെ ഏറ്റവും വിലപിടിച്ച കവര്‍ ചിത്രവും ഈ പത്തൊമ്പതുകാരിയുടേത് തന്നെ എന്ന പ്രതേകതയും അനോകിനുണ്ട്.

0Shares