കര്‍ഷകൻ്റെ മകനെ സ്ഥിരമായി ലൈംഗീകമായി പീഡിപ്പിച്ചു; പരാതി ഉന്നയിച്ചപ്പോള്‍ സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് എക്‌സൈസിനെ കൊണ്ട് പിതാവിനെതിരേ കള്ളക്കേസുണ്ടാക്കി; ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജയിംസ് വര്‍ഗീസ് തെക്കേമുറിക്കെതിരേ നിരവധി പരാതികള്‍

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ഷകൻ്റെ മകനെ സ്ഥിരമായി ലൈംഗീകമായി പീഡിപ്പിച്ചു; പരാതി ഉന്നയിച്ചപ്പോള്‍ സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് എക്‌സൈസിനെ കൊണ്ട് പിതാവിനെതിരേ കള്ളക്കേസുണ്ടാക്കി; ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജയിംസ് വര്‍ഗീസ് തെക്കേമുറിക്കെതിരേ നിരവധി പരാതികള്‍

കണ്ണൂര്‍: സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ എക്സൈസ് സംഘത്തിനെ കൊണ്ട് പിടിപ്പിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജയിംസ് വര്‍ഗ്ഗീസ് തെക്കേമുറിയിലാണ് (43) എക്സൈസിന്റെ പിടിയിലായത്. വൈദിക വിദ്യാര്‍ഥിയായിരുന്ന കര്‍ഷകന്റെ മകന്‍ ഫാ.ജയിംസിനെതിരെ പീഡന പരാതി നല്‍കിയതാണ് പ്രകോപനത്തിന് കാരണം. സംഭവത്തില്‍ ഫാ.ജയിംസിന്റെ സഹോദരന്‍ സണ്ണി വര്‍ഗീസ്, ബന്ധു ടി.എല്‍.റോയി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിനിമാക്കഥയെ വെല്ലുന്നതരത്തില്‍ പ്രതികാരം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി മെനഞ്ഞതായിരുന്നു ചന്ദനക്കാംപാറ കഞ്ചാവ് കേസ്. പീഡന പരാതി നല്‍കിയ വൈദിക വിദ്യാര്‍ത്ഥിയെ കുരുക്കാന്‍ ജെയിംസ് തെക്കേമുറിയുടെ സഹോദരങ്ങള്‍ കെണിയൊരുക്കുകയായിരുന്നു. സ്‌കൂട്ടിയില്‍ കഞ്ചാവ് ഒളിപ്പിച്ചശേഷം കഞ്ചാവ് വില്‍പ്പന നടത്തുന്നെന്നു ശ്രീകണ്ഠപുരം എക്സൈസിന് രഹസ്യവിവരം നല്‍കി. നാട്ടുകാരുടെ ഇടപെടലില്‍ കുടുംബത്തിന്റെ നിരപരാധിത്വം മനസിലാക്കിയാണ് കര്‍ഷകനെ വിട്ടയച്ചത്.

0Shares