പത്തനംതിട്ട: പന്തളത്ത് കല്ലേറില്‍ പരുക്കേറ്റ കുരബാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണകാരണം ഹൃദയ സ്തംഭനം മൂലമാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളി പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. തലയ്ക്കേറ്റ മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം തലയ്ക്കുള്ളില്‍ നിരവധി ക്ഷതങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതേ തുടര്‍ന്നുള്ള രക്ത സ്രാവമാണ് മരണ കാരണമെന്നുമാണ് പ്രാഥമിക വിവരം.
എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തന്നെ ചന്ദ്രന്റെ മരണകാരണം ഹൃദയസ്തംഭനം മൂലമാണെന്ന് മുഖ്യമന്ത്രി കണ്ടെത്തിയത് നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
സി.പി.എം പ്രവര്‍ത്തകന്റെ കല്ലേറ് കാരണമെല്ല മരണമെന്ന് വരുത്തി തീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പലരും വിമര്‍ശിച്ചിരുന്നു.
ബുധനാഴ്ച ശബരിമല കര്‍മസമിതി സി.പി.എം സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറില്‍ പരുക്കേറ്റ കര്‍മസമിതി പ്രവര്‍ത്തകനായ ചന്ദ്രന്‍ ഉണ്ണിത്താനാണ് മരിച്ചത്. കല്ലേറില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സി.പി.എം ഓഫീസില്‍ നിന്നാണ് പ്രകടനത്തിന് നേരെ കല്ലേറുണ്ടായത്.
കര്‍മസമിതി പ്രവര്‍ത്തകൻ്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളി പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; തലക്കേറ്റ മുറിവും ആന്തരീക രക്തസ്രാവവും മരണ കാരണമായെന്ന് റിപോര്‍ട്ട്