കര്‍ണാടക: സുപ്രീം കോടതി യോഗ്യരാക്കിയ പതിനാറ് വിമത എം.എൽ.എമാരില്‍ പതിമൂന്നു പേര്‍ക്കും ബി.ജെ.പി ടിക്കറ്റ്

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടക: സുപ്രീം കോടതി യോഗ്യരാക്കിയ പതിനാറ് വിമത എം.എൽ.എമാരില്‍ പതിമൂന്നു പേര്‍ക്കും ബി.ജെ.പി ടിക്കറ്റ്

കർണാടകത്തിലെ അയോഗ്യരായ പതിനാറ് വിമത എം.എൽ.എമാരും ബി.ജെ.പിയിൽ ചേർന്നു. ഇവരിൽ പതിമൂന്ന് പേർക്ക് ടിക്കറ്റ് നൽകി ഉപതെരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥിപ്പട്ടികയും പാർട്ടി പുറത്തിറക്കി. കോൺഗ്രസ് വിമതൻ റോഷൻ ബെയ്ഗിന് ബി.ജെ.പി അംഗത്വം നൽകിയില്ല. പത്ത് സീറ്റുകളിലേക്കുളള സ്ഥാനാർത്ഥികളെ ജെ.ഡി.എസും പ്രഖ്യാപിച്ചു.

എം.എൽ.എ സ്ഥാനം രാജിവച്ചതിനും കൂറുമാറ്റത്തിനും പിന്നിൽ ബി.ജെ.പിയല്ലെന്ന് ആവർത്തിച്ചിരുന്ന കർണാടക വിമതരാണ് ഒടുവിൽ ബി.ജെ.പി അംഗങ്ങളായിരിക്കുന്നത്. മല്ലേശ്വരത്തെ പാർട്ടി ആസ്ഥാനത്ത് മുഖ്യമന്ത്രി ബി. എസ് യെദിയൂരപ്പയുടെ സാന്നിധ്യത്തിൽ രമേഷ് ജാർക്കിഹോളി മുതൽ എച്ച്. വിശ്വനാഥ് വരെയുളളവർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. അയോഗ്യരായ പതിനേഴ് വിമതരിൽ പതിനാറ് പേരും ബി.ജെ.പി വേദിയിലെത്തി.

ശിവാജി നഗർ എം.എൽ.എ ആയിരുന്ന കോൺഗ്രസ് വിമതൻ റോഷൻ ബെയ്ഗ് അവസാന നിമിഷം ഒഴിവാക്കപ്പെട്ടു. ബെയ്ഗിനെ തങ്ങൾക്ക് വേണ്ടെന്നായിരുന്നു ബി.ജെ.പി നേതാവ് കെ. ഇ ഈശ്വരപ്പയുടെ മറുപടി.

ആർ. ശങ്കറിന്‍റെ റാണിബെന്നൂറും ശിവാജിനഗറും ഒഴിച്ചിട്ട് പതിമൂന്ന് മണ്ഡലങ്ങളിൽ വിമതരെ ബി.ജെ.പി സ്ഥാനാർത്ഥികളാക്കി. വിമതർക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിമതർക്ക് മന്ത്രിസ്ഥാനമുൾപ്പെടെ നൽകും. അവർ തെരഞ്ഞെടുപ്പ് ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണ്- യെദിയൂരപ്പ പറഞ്ഞു.

0Shares