
കര്‍ണാടക മുന്‍ ഉപ മുഖ്യമന്ത്രി ജി. പരമേശ്വരയുടെ വീട്ടിലും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജിലും ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. പരമേശ്വരയുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളില്‍ റെയഡ് നടന്നുവെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം മുന്‍ കേന്ദ്രമന്ത്രി ആര്‍.എല്‍. ജാലപ്പയുടെ ഉടമസ്ഥതയിലുള്ള കോലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും സ്ഥാപനങ്ങളിലും വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുണ്ട്. റെയ്ഡുകള്‍ രാഷ്ട്രീയ താത്പര്യങ്ങളുടെ പുറത്തുള്ളതാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളെ മാത്രമാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു.
