കര്‍ണാടക ബണ്ട്വാളില്‍ യുവാവിനെ വെട്ടി കൊന്നു; പ്രദേശത്ത് സംഘര്‍ഷാവസ്ഥ, കേരളാതിര്‍ത്തിയിലും ഹര്‍ത്താല്‍ പ്രതീതി.

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടക ബണ്ട്വാളില്‍ യുവാവിനെ വെട്ടി കൊന്നു; പ്രദേശത്ത് സംഘര്‍ഷാവസ്ഥ, കേരളാതിര്‍ത്തിയിലും ഹര്‍ത്താല്‍ പ്രതീതി.

മംഗളൂരു: കര്‍ണാടക ബണ്ട്വാളില്‍ യുവാവിനെ വെട്ടി കൊന്നു. എസ്.ഡി.പി.ഐ നേതാവായ ബണ്ട്വാള്‍ അമ്മുഞ്ഞെ സ്വദേശി മുഹമ്മദ് അഷ്‌റഫ് (35) ണ് വെട്ടേറ്റ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ അഷ്‌റഫിനെ യാത്രക്കാരെന്ന വ്യാജേന ഒാട്ടോയില്‍ കയറിയ ചിലര്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പ്രദേശത്തും, കല്ലെടുക്ക, കൈകമ്പ, ബി.സി റോഡ് തുടങ്ങിയ സമീപപ്രദേശത്തും ഹര്‍ത്താല്‍ പ്രതീതിയായിരുന്നു. അനുഷ്ഠ സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി വന്‍ പോലീസ് സന്നാഹത്തെ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

0Shares