കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി കാസര്‍കോട്ട് മൂന്നു പേര്‍ അറസ്റ്റില്‍; രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയ പോലിസിന് കിട്ടിയത് 442 പേക്കറ്റ് മദ്യം

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി കാസര്‍കോട്ട് മൂന്നു പേര്‍ അറസ്റ്റില്‍; രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയ പോലിസിന് കിട്ടിയത് 442 പേക്കറ്റ് മദ്യം

കാസര്‍കോട്: കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി എത്തിയ മൂന്നു പേര്‍ വാഹനവുമായി അറസ്റ്റില്‍. മുട്ടത്തൊടി സ്വദേശി അനീഷ്(29), ഭഗവതീ നഗര്‍ സ്വദേശി സുധീഷ്(36), സൂരംബയല്‍ സ്വദേശി നാരായണന്‍(50) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച ഓട്ടോയും പോലിസ് കസ്റ്റഡയിലെടുത്തു. ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ കറന്തക്കാട് ദേശീയപാതയിലാണ് ടൗണ്‍ എസ്.ഐ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ഇവരെ പിടികൂടിയത്. സി.ഐ സി.എ അബ്ദുല്‍ റഹീമിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് വാഹന പരിശോധനക്കിറങ്ങിയത്. മംഗളൂരുവില്‍ നിന്ന് ഓട്ടോയിലെത്തിയ സംഘത്തെ പോലിസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. വാഹനത്തില്‍ 442 ബോട്ടില്‍ ഫ്രൂട്ടി മാതൃകയിലുള്ള കര്‍ണാടക നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തു. കൂടാതെ ഓരോലിറ്റര്‍ വീതമുള്ള പത്തുബോട്ടില്‍ മദ്യവും പിടിച്ചെടുത്തു. കാസര്‍കോട്, മധൂര്‍ പ്രദേശങ്ങളില്‍ വില്‍പന നടത്താന്‍ എത്തിച്ചതാണ് ഇവയെന്ന് പോലിസ് പറഞ്ഞു. മാസങ്ങളായി ഇവര്‍ മദ്യക്കച്ചവടം നടത്തുന്നുണ്ടെന്നും മറ്റു സംഘത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പോലിസ് അറിയിച്ചു. സിവില്‍ പോലിസ് ഓഫര്‍മാരായ വി.കെ രതീഷ്, കിഷോര്‍, രാജേഷ്, പ്രജിത്ത് തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതികളെ തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കും.

0Shares