
ചെന്നൈ: ബെംഗളൂരുവിൽ നിന്നും ചെന്നൈയിലേക്കു വരികയായിരുന്ന കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വോൾവോ ബസിന്ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. 41യാത്രക്കാരാണ് അപകടം നടക്കുമ്പോള്‍ ബസില്‍ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ എട്ടരയോടെ പൂനമല്ലിക്കു സമീപം നസ്രത്പേട്ട് ചെക് പോസ്റ്റിനു സമീപമാണു സംഭവം. പൂനമല്ലി, മധുരവയൽ, കോയമ്പേട് എന്നിവിടങ്ങളിലെ അഗ്നിശമന യൂണിറ്റുകളെത്തിയാണു തീയണച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു ബെംഗളൂരുവിൽ നിന്നു വിദഗ്ധ സംഘം ചെന്നൈയിലെത്തി.

ബെംഗളൂരുവിൽ നിന്ന് ഇന്നലെ രാത്രി 10-ന് പുറപ്പെട്ട ബസാണ് അപകടത്തിൽപെട്ടത്. ചെക്പോസ്റ്റിനു സമീപമെത്തിയപ്പോൾ പിന്നിലെ ബൈക്ക് യാത്രക്കാർ അപകട സൂചന നൽകിയത് ഡ്രൈവർ റിയർവ്യൂ ഗ്ലാസിലൂടെ കണ്ടതിനെ തുടര്‍ന്ന് ബസ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ പുക ഉയരുന്നത് കാണുകയായിരുന്നു.
ഉടൻ യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. മിനിറ്റുകൾക്കകം യാത്രക്കാർ ഇറങ്ങിയതിനാൽ വൻ അപകടമൊഴിവായി. ലഗേജുകള്‍ എല്ലാം കത്തിനശിച്ചു.
