മംഗളുരു: ദക്ഷിണ കന്നടയില്‍ മഴക്കെടുതിയെ തുടര്‍ന്ന പ്രളയം രൂക്ഷം. മഴയിലും വെള്ളപ്പൊക്കത്തിലും ഇരുപത്തിയൊന്നു പേര്‍ മരിച്ചതായി റവന്യൂ മന്ത്രി ആര്‍.വി ദേശ്പാണ്ഡെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രണ്ടായിരത്തിലേറെ പേരുടെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഏഴ് സ്ഥലങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. ദക്ഷിണ കന്നഡ ജില്ലയില്‍ പന്ത്രണ്ട് പേരാണ് മരിച്ചത്. ഓരോ വ്യക്തിക്കും അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. 1326 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 289 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു.
ഇതിനായി 1.41 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യും. കൂടാതെ മഴ മൂലം മരിച്ച കന്നുകാലികളുടെ നഷ്ടപരിഹാരത്തിന് 2.96 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്മഗലൂരു എന്നിവിടങ്ങളിലേക്കും, അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് 100 കോടി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
കര്‍ണാടകയില്‍ മഴക്കെടുതിയില്‍ 21 മരണം; 2485 വീടുകള്‍ തകര്‍ന്നു