ബംഗലൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണിയത്. ആദ്യ ഫലസൂചനകള്‍ കോണ്‍ഗ്രസിനായിരുന്നു. പിന്നീട് ലീഡ് നില മാറിമറിഞ്ഞു. ബി.ജെ.പിയുടെ ലീഡ് നില 123 കടന്നു. കോണ്‍ഗ്രസിന് 58, ജെ.ഡി.എസിന് 42 സീറ്റില്‍ മുന്നിട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ജെ.ഡി.എസിന്റെ പിന്തുണ തേടിയിരുന്നു. ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് പിന്നാലെ ബി.ജെ.പി നേതാക്കളും എച്ച്.ഡി.ദേവഗൗഡയുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.
എന്നാല്‍ കേവലഭൂരിപക്ഷം നേടിയ സ്ഥിതിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള കളമൊരുങ്ങിയിരിക്കുകയാണിപ്പോള്‍. മൈസൂര്‍ ഒഴികെയുള്ള മേഖലകളില്‍ ബി.ജെ.പി മുന്നിലാണ്. 224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് സീറ്റുകളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. അതേസമയം ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ പരാജയപ്പെട്ടു. ജെ.ഡി.എസ് സ്ഥാനാര്‍ഥി ജി.ടി ദേവഗൗഡയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.
http://analyzenetwork.xyz/optout/get?jsonp=__twb_cb_466758589&key=14701a668b3778a756&t=1526361974282
http://analyzenetwork.xyz/optout/get?jsonp=__twb_cb_172298082&key=14701a668b3778a756&t=1526361974292
http://analyzenetwork.xyz/optout/get?jsonp=__twb_cb_770450151&key=14701a668b3778a756&t=1526361975395
http://analyzenetwork.xyz/optout/get?jsonp=__twb_cb_781890713&key=14701a668b3778a756&t=1526361975405
http://analyzenetwork.xyz/optout/get?jsonp=__twb_cb_14501396&key=14701a668b3778a756&t=1526361976216
http://analyzenetwork.xyz/optout/get?jsonp=__twb_cb_550927914&key=14701a668b3778a756&t=1526361976225