ബംഗലൂരു: കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാലിടത്തും കോണ്‍ഗ്രസ് – ജെ.ഡി.എസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഷിമോഗയില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പയുടെ മകന് ബി.വൈ രാഘവേന്ദ്രയെ മാത്രമാണ് ബി.ജെ.പിക്ക് വിജയിപ്പിക്കാനായത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ പ്രതിപക്ഷ മുന്നണിയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത് കൂടിയാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം. രാമനഗര നിയമസഭാ സീറ്റില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയും ബെല്ലാരിയില്‍ കോണ്‍ഗ്രിന്റെ വി.എസ്. ഉഗ്രപ്പയും മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബി.ജെ.പിയുടെ എല്‍ ചന്ദ്രശേഖരയായിരുന്നു അനിതയുടെ എതിരാളി. 70,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അനിത വിജയിച്ചത്. അതേസമയം, ബെല്ലാരി മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥി വിജയിച്ചത് ബി.ജെ.പിക്ക് വന്‍ തിരിച്ചടിയാണ്. റെഡ്ഡി സഹോദരന്മാരുടെ ശക്തികേന്ദ്രമായിരുന്ന ബെല്ലാരി 2004 മുതല്‍ ബി.ജെ.പിയെ തുണച്ച മണ്ഡലമാണ്.
2014ല്‍ ശ്രീരാമുലു 85,144 വോട്ടിന് ജയിച്ച സീറ്റ് കൂടിയാണ് ബെല്ലാരി. അഭിമാനപ്പോരാട്ടത്തിന് തന്റെ സഹോദരിയായ ജെ.ശാന്തയെയാണ് അദ്ദേഹം രംഗത്തിറക്കിയത്. നേരത്തെ 2009 ല്‍ ശാന്ത ബെല്ലാരിയില്‍നിന്ന് ലോക്സഭയിലേക്ക് വിജയിച്ചിരുന്നു. 2018ലെ ഉപതിരഞ്ഞെടുപ്പിലും ഇതാവര്‍ത്തിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കോണ്‍ഗ്രസ് നേതാവ് ഡി. ശിവകുമാര്‍ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറിമറഞ്ഞു. ബല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും മാണ്ഡ്യയില്‍ 53.93 ശതമാനവും ജാംഖണ്ഡിയില്‍ 77.17 ശതമാനവും രാമനഗരയില്‍ 71.88 ശതമാനവും പേരാണ് വോട്ട് ചെയതത്. ആകെ 31 സ്ഥാനാര്‍ത്ഥികളാണ് അഞ്ചു മണ്ഡലങ്ങളിലുമായി മത്സരരംഗത്തുണ്ടായിരുന്നത്.
മണ്ഡലവും വിജയിച്ച സ്ഥാനാര്‍ത്ഥികളും ഇങ്ങനെ
ബെല്ലാരി (ലോക്സഭാ മണ്ഡലം): വി.എസ്. ഉഗ്രപ്പ (കോണ്‍ഗ്രസ്)
ശിവമോഗ (ലോക്സഭാ മണ്ഡലം): ബി.വൈ.രാഘവേന്ദ്ര (ബി.ജെ.പി)
മാണ്ഡ്യ (ലോക്സഭാ മണ്ഡലം): ശിവരംഗൗഡ (ജെ.ഡി.എസ്)
രാമങ്കര (നിയമസഭാ മണ്ഡലം): അനിത കുമാരസ്വാമി (ജെ.ഡി.എസ്)
ജാമഖണ്ഡി (നിയമസഭാ മണ്ഡലം): ആനന്ദ് സിദ്ധു ന്യാമഗൗഡ (കോണ്‍ഗ്രസ്)