കര്‍ണാടകയില്‍ നടക്കുന്നത് ബി.ജെ.പിയുടെ നാണം കെട്ട കളി; കര്‍ണാടക പ്രതിസന്ധിയില്‍ രൂക്ഷവിമര്‍ശനവുമായി മായാവതി

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടകയില്‍ നടക്കുന്നത് ബി.ജെ.പിയുടെ നാണം കെട്ട കളി; കര്‍ണാടക പ്രതിസന്ധിയില്‍ രൂക്ഷവിമര്‍ശനവുമായി മായാവതി

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. പണവും അധികാരവും ഉപയോഗിച്ച് കര്‍ണാടകയിലെയും ഗോവയിലെയും എം.എല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും രാജ്യത്തെ ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണ് ഇതെന്നും മമത പറഞ്ഞു.

രാജ്യത്തെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അവസരം മുതലെടുത്ത് പാര്‍ട്ടികള്‍ മാറുന്നവരുടെ അംഗത്വം തന്നെ ഇല്ലാതാക്കാന്‍ രാജ്യത്ത് കര്‍ശനമായ നിയമം നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും മായാവതി പറഞ്ഞു. പണവും അധികാരം ദുരുപയോഗം ചെയ്തും ഇവിഎം തട്ടിപ്പ് വഴിയുമാണ് ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയത്. എന്നാല്‍, 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വികളെ മറികടക്കാന്‍ വേണ്ടി ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകളെ പുറത്താക്കാനുള്ള തരംതാഴ്ന്ന നീക്കമാണ് ബി.ജെ.പി ഇപ്പോള്‍ നടത്തുന്നതെന്നും മമത ആരോപിച്ചു.

അതേസമയം കര്‍ണാടകയില്‍ ഭരണപ്രതിസന്ധി രൂക്ഷമാണ്. സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയ മുംബൈയിലേക്കു പോയ പത്ത് എം.എല്‍.എമാരും ആറുമണിക്ക് സ്പീക്കറുടെ മുമ്പാകെ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

0Shares