
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. രാഷ്ട്രീയപ്രതിസന്ധി നിലനില്‍ക്കുന്ന കര്‍ണാടകയില്‍ ബി.ജെ.പി ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കില്ല. എന്നാല്‍ ഉറപ്പായും ബി.ജെ.പി സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം, ആന്ധ്രപ്രദേശ്, തെലുങ്ക എന്നീ സംസ്ഥാനങ്ങളിലും ഭാവിയില്‍ ബി.ജെ.പി അധികാരം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ എത്താനുള്ള ശക്തി പാര്‍ട്ടിക്കുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകത്തില്‍ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന്‍റെ ഭാവി തുലാസിലാക്കി കോണ്‍ഗ്രസില്‍നിന്നും ജനതാദളില്‍നിന്നുമുള്ള 11 എം.എല്‍.എമാര്‍ ശനിയാഴ്ച സ്പീക്കര്‍ രമേശ് കുമാറിന്‍റെ ഓഫീസിലെത്തി രാജിക്കത്ത് കൈമാറിയിരുന്നു. ഒരാള്‍ നിയമസഭാ സെക്രട്ടേറിയറ്റിലെത്തിയും രാജിക്കത്ത് നല്‍കി. ഇതോടെ 13 മാസം പ്രായമുള്ള സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
