കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ ഒരേസമയം ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ ഒരേസമയം ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്

ബംഗളൂരു: കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്. ജലസേചന വകുപ്പ് മന്ത്രി സി.എസ്. പുട്ടരാജുവിന്‍റെ മാണ്ഡ്യയിലെ വസതിയിലടക്കം സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളില്‍ ഒരേസമയമാണ് റെയ്ഡ് ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍, കരാറുകാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ വസതികളിലും ഓഫീസുകളിലുമാണ് വ്യാഴാഴ്ച രാവിലെ മുതല്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയാണ്. ബംഗളൂരു, മാണ്ഡ്യ, മൈസൂരു, ഹാസന്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്.

അതേസമയം ആദായനികുതി വകുപ്പിൻ്റെ റെയ്ഡ് പ്രധാനമന്ത്രിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി ആരോപിച്ചു. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച്‌ മോദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുകയാണെന്നും ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിൽകുകയാണെന്നും കുമാരസ്വാമി പറഞ്ഞു.

0Shares