കര്‍ണാടകയിലെ മധുര്‍ പട്ടണത്തില്‍ തിരക്കേറിയ റോഡില്‍ മുട്ടയിട്ട് മൂര്‍ഖന്‍; ദൃശ്യങ്ങള്‍ വൈറലാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടകയിലെ മധുര്‍ പട്ടണത്തില്‍ തിരക്കേറിയ റോഡില്‍ മുട്ടയിട്ട് മൂര്‍ഖന്‍; ദൃശ്യങ്ങള്‍ വൈറലാകുന്നു

ബംഗളൂരു: തിരക്കേറിയ റോഡില്‍ മുട്ടയിട്ട് മൂര്‍ഖന്‍ പാമ്പ്. കര്‍ണാടകയിലെ മധുര്‍ പട്ടണത്തില്‍ തിരക്കേറിയ റോഡില്‍ മുട്ടയിട്ട മൂര്‍ഖന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞത്.

നഗരത്തില്‍ താമസിക്കുന്ന അധ്യാപകന്‍റെ വീടിനുള്ളില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനെ ഇയാള്‍ റോഡിലേക്ക് എടുത്തിടുകയായിരുന്നു. അതിനു ശേഷം സമീപത്തെ പാമ്പുപിടുത്താക്കരെ വിവരം അറിയിച്ചു. എന്നാല്‍ പമ്പുപിടുത്തക്കാരന്‍ എത്തും മുന്‍പേ മൂര്‍ഖന്‍ നിരത്തിലേക്ക് ഇഴഞ്ഞു നീങ്ങി. തിരക്കേറിയ റോഡിലെത്തിയ പാമ്പ് അവിടെത്തന്നെ മുട്ടകളിടാന്‍ തുടങ്ങി. റോഡിലിറങ്ങിയ പാമ്പ് മുട്ടയിടുന്ന ദൃശ്യങ്ങള്‍ അധ്യാപകന്‍ തന്നെയാണ് പകര്‍ത്തിയത്.

14 മുട്ടകളിട്ട പാമ്പിനെ പിന്നീട് പാമ്പു പിടിത്ത വിദഗ്ധനായ പ്രസന്ന പിടികൂടി സമീപത്തുള്ള വനത്തിലേക്ക് തുറന്നുവിട്ടു. പാമ്പിന്‍റെ മുട്ടകള്‍ വിരിയുന്നതു വരെ അവയെ സൂക്ഷിക്കുമെന്നും വിരഞ്ഞ ശേഷം കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്ത് തുറന്നു വിടുമെന്നും പ്രസന്ന വ്യക്തമാക്കി.

https://www.youtube.com/watch?time_continue=1&v=xVCHmawfDKY

0Shares