
ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലുള്ള ജോഡി ചിക്കനഹള്ളിയിൽ വിമാനം തകർന്ന് വീണു.
ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച ആളില്ലാ നിരീക്ഷണ വിമാനം റസ്റ്റം-2 പരീക്ഷണപ്പറക്കലിനിടെ തകര്‍ന്നുവീണത്. വലിയ ശബ്ദത്തോടെ വിമാനം നിലംപതിച്ചതോടെ ഗ്രാമവാസികള്‍ ഓടികൂടുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

യാത്രാവിമാനമാണെന്ന് തെറ്റിദ്ധരിച്ച ഗ്രാമവാസികൾ രക്ഷാപ്രവർത്തനം നടത്തുന്നതിനും മുന്നിട്ടിറങ്ങി. എന്നാൽ വിമാനത്തിൽ ആളുകളെയോ ആളുകളുടെ ശരീരഭാഗങ്ങളോ കാണാനായില്ല. പോലീസ് എത്തിയതോടെ തകർന്നത് ആളില്ലാ വിമാനമാണെന്ന് സ്ഥിരീകരിച്ചു. ചിത്രദുര്‍ഗയിലെ പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പറന്നുയര്‍ന്ന് 17 കിലോമീറ്റര്‍ സഞ്ചരിച്ചതിന് ശേഷമാണ് ആളില്ലാ വിമാനം ഗ്രാമപ്രദേശത്ത് തോട്ടത്തിൽ തകര്‍ന്നുവീണത്.
