ആലപ്പുഴ: ഹരിപ്പാടിനടുത്തു കരുവാറ്റയില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കരുവാറ്റ സ്വദേശി ജിഷ്ണു (32) ആണ് മരിച്ചത്. ബൈക്കുകളിലെത്തിയ പതിനൊന്നംഗ സംഘം ജിഷ്ണുവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

അക്രമികളെ കണ്ട് ജിഷ്ണു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്നെത്തി വെട്ടിവീഴ്ത്തുകയായിരുന്നു. ജിഷ്ണുവിന്റെ വീടിനു സമീപം വച്ചാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം ജിഷ്ണുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ അനുവദിച്ചില്ല. അരമണിക്കൂറിന് ശേഷം നാട്ടുകാര്‍ ഇടപെട്ടാണ് ജിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇതിനകം മരണം സംഭവിച്ചിരുന്നു. അക്രമികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.