ചെന്നൈ: അന്തരിച്ച തമിഴ് നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ ആശുപത്രിയില്‍. ചൊവ്വാഴ്ച രാത്രിയിലാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് യാതൊരു വിവരവും ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഉടന്‍ തന്നെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ മാതാവാണ് ദയാലു അമ്മാള്‍. 1946ലാണ് കരുണാനിധിയുമായുള്ള ഇവരുടെ വിവാഹം. അന്ന് ദയാലു അമ്മാളിന് 12 വയസായിരുന്നു പ്രായം. ഡിഎംകെ നേതാക്കള്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇവര്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ ദയാലു അമ്മാള്‍ അള്‍ഷിമേഴ്‌സ് രോഗിയായതിനാല്‍ 2017 ല്‍ കോടതി കുറ്റവിമുക്തരാക്കി.
കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ ആശുപത്രിയില്‍