ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുടെ നില ഗുരുതരമായി തുടരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് കരുണാനിധിയെ ഗോപാലപുരത്തെ വീട്ടില്‍നിന്ന് കാവേരി ആശുപത്രിയിലേക്ക് മാറ്റിയത്. രക്തസമ്മര്‍ദം കുറഞ്ഞതാണ് പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിടയാക്കിയത്.
എന്നാല്‍, രക്തസമ്മര്‍ദം സാധാരണ നിലയിലാണെന്നും ഐ.സി.യുവില്‍ വിദഗ്ധചികിത്സയില്‍ തുടരുകയാണെന്നും ആശുപത്രി ബുള്ളറ്റിനില്‍ പറഞ്ഞു. മക്കളായ എം.കെ സ്റ്റാലിനും അഴഗിരിയും കനിമൊഴിയും പാര്‍ടിയിലെ മുതിര്‍ന്ന നേതാക്കളും ആശുപത്രിയിലെത്തി. നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകരും ശനിയാഴ്ച രാവിലെ മുതല്‍ ആശുപത്രിപരിസരത്തു തടിച്ചുകൂടിയിരിക്കയാണ്.
കരുണാനിധിയുടെ നില ഗുരുതരമായി തുടരുന്നു; ഗോപാലപുരത്തെ വീട്ടില്‍നിന്ന് കാവേരി ആശുപത്രിയിലേക്ക് മാറ്റി