ചെന്നൈ:ഡി.എം.കെ പ്രസിഡന്റും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം.കരുണാനിധിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. ഞായറാഴ്ച രാത്രിയോടെ രോഗം മൂര്‍ച്ഛിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ തുടരുന്ന കരുണാനിധി മരുന്നുകളോട് പ്രതികരിക്കുന്നില്ല. രണ്ട് ഭാര്യമാരും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിനടക്കമുള്ള മക്കളും പേരമക്കളും രാത്രി ഒമ്ബതോടെ ആശുപത്രിയിലെത്തി.
ആശുപത്രിക്കുപുറത്ത് പാര്‍ടി പ്രവര്‍ത്തകരടക്കം വന്‍ജനം തടിച്ചുകൂടി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കോയമ്ബത്തൂര്‍ യോഗം ഒഴിവാക്കി ചെന്നൈയിലെത്തി. ശനിയാഴ്ച രാത്രിയോടെ ചെന്നൈ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നൂറുകണക്കിന് പൊലീസുകാരെ വിന്യസിച്ചു. ആശുപത്രിക്കുപുറത്തും കരുണാനിധിയുടെ വീടുകള്‍ക്ക് സമീപവും ഡിഎംകെ ആസ്ഥാനത്തും സുരക്ഷ ശക്തമാക്കി.