കരുണയില്ലാത്തവര്‍ വൃതം നോറ്റിട്ടെന്ത് കാര്യം: നോമ്പായതിനാല്‍ വൃത്തിയില്ലാത്ത ശരീരത്തില്‍ തൊടില്ലെന്ന ഡോക്ടറുടെ വാശിയില്‍ പൊലിഞ്ഞത് ഒരു മനുഷ്യ ജീവന്‍.

  • Post category:news
  • Reading time:1 min read
You are currently viewing കരുണയില്ലാത്തവര്‍ വൃതം നോറ്റിട്ടെന്ത് കാര്യം: നോമ്പായതിനാല്‍ വൃത്തിയില്ലാത്ത ശരീരത്തില്‍ തൊടില്ലെന്ന ഡോക്ടറുടെ വാശിയില്‍ പൊലിഞ്ഞത് ഒരു മനുഷ്യ ജീവന്‍.

ഇസ്ലാമാബാദ്: ഡ്രൈനേജ് വൃത്തിയാക്കുന്നതിനിടെ അബോധാവസ്ഥയിലായ യുവാവ് ഡോക്ടറുടെ പിടിവാശി കാരണം ചികിത്സ കിട്ടാതെ മരിച്ചു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. റംസാന്‍ നോമ്പ് നോല്‍ക്കുന്നുവെന്നും രോഗിയുടെ ശരീരത്തില്‍ മലവിസര്‍ജം വൃത്തിയാക്കുന്നതിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടെന്നും കാരണം കാണിച്ചാണ് ഇര്‍ഫാന്‍ (30) എന്ന യുവാവിന് ചികിത്സ നിഷേധിച്ചത്. ഉമര്‍കോട്ട് ജില്ലയിലെ സിദ്ദ് മേഖലയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് ശ്വാസം മുട്ടലിനെ തുടര്‍ന്ന് മൂന്ന് തൊഴിലാളികള്‍ അബോധാവസ്ഥയിലായത്. ഇവരെ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകര്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു.

നഴ്സിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ഇര്‍ഫാന്റെ നില ഗുരുതരമാവുകയായിരുന്നു. ഇയാളെ തുടര്‍ ചികിത്സകള്‍ക്കായി ഡോക്ടറുടെ അടുത്തേക്ക് റഫര്‍ ചെയ്തെങ്കിലും ശരീരം വൃത്തിയല്ലാത്തതിനാല്‍ തനിക്ക് ചികിത്സിക്കാനാകില്ലെന്ന് ഡോക്ടര്‍ യൂസഫ് അറിയിച്ചതായി ഇര്‍ഫാന്റെ ബന്ധക്കള്‍ ആരോപിച്ചു. ഇര്‍ഫാനൊപ്പം അപകടത്തില്‍പെട്ട മറ്റ് രണ്ട് പേര്‍ ഇപ്പോള്‍ കറാച്ചിയിലെ ആശുപത്രയില്‍ ചികിത്സയിലാണ്. ഇര്‍ഫാനെ ചികിത്സിക്കാന്‍ വിസമ്മതിച്ച ഡോക്ടര്‍ യൂസഫിന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിഷേധക്കാര്‍ ഇര്‍ഫാന്റെ മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്.

0Shares