കരാട്ടെ ലോക റിക്കാര്‍ഡ് ഭേദിക്കാന്‍ ദുബായ് ഒരുങ്ങുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing കരാട്ടെ ലോക റിക്കാര്‍ഡ് ഭേദിക്കാന്‍ ദുബായ് ഒരുങ്ങുന്നു.

ദുബായ് : എന്നും പുതുമകള്‍ മാത്രം സമ്മാനിക്കുന്ന ദുബൈ ഇത്തവണ അയ്യായിരം പേര്‍ പങ്കെടുക്കുന്ന കരാട്ടെ പ്രകടനം നടത്തി ലോക റിക്കോര്‍ഡ് കുറിക്കാന്‍ ഒരുങ്ങുകയാണ്. യു എ ഇ ദേശീയ കായിക ദിനമായ ഫെബ്രുവരി പതിനാറിനാണ് ഇങ്ങനെ ഒരു സംരഭത്തിന് ദുബായ് പോലീസ് ഒഫീസേഴ്സ് ക്ലബ് ഭാരവാഹികള്‍ തയ്യാറെടുക്കുന്നത്. യു എ ഇ കരാട്ടെ ഫെഡറേഷനാണ് ലോകത്തെ ഏറ്റവും കൂടുതല്‍ പേര്‍ അണിനിരക്കുന്ന കരാട്ടെ അഭ്യാസത്തിന് വേദിയൊരുക്കുന്നത്. നാലായിരത്തോളം പേര്‍ അണിനിരന്ന ജപ്പാന്റെ ഈ രംഗത്തെ റിക്കോര്‍ഡ് മറികടക്കാനാണ് ദുബൈയ്‌യുടെ ശ്രമം. ചടങ്ങില്‍ പ്രായഭേദമെന്യേ അയ്യായിരം പേര്‍ അണിനിരക്കും.

ഇന്ത്യ ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള കരാട്ടെ അഭ്യാസികളാകും പങ്കെടുക്കുകയെന്ന് ലോക കരാട്ടെ ഫെഡറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. ചടങ്ങില്‍ പതിനയ്യായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

0Shares