കയ്യേറ്റമൊഴിപ്പിക്കാനെത്തിയ വനം വകുപ്പുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ എംഎല്‍എക്കെതിരെ കേസ്

  • Post category:news
  • Reading time:1 min read
You are currently viewing കയ്യേറ്റമൊഴിപ്പിക്കാനെത്തിയ വനം വകുപ്പുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ എംഎല്‍എക്കെതിരെ കേസ്

പാലക്കാട്: വനംവകുപ്പ് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസിനെതിരെ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു. കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറെ അപായപ്പെടുത്തുമെന്ന് എം.എല്‍.എ പറഞ്ഞത്. ഫോണ്‍ സംഭാഷണത്തിന്റ ശബ്ദം പുറത്തായി. പുറത്തുവന്നത് തന്റെ ശബ്ദമല്ലെന്ന് എം.എല്‍.എ പറഞ്ഞു. താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പാവപ്പെട്ട ആദിവാസികളുടെ ഭൂമി ഒഴിപ്പിക്കാന്‍ വന്നതിനെതിരേയായിരുന്നു തന്റെ പ്രതികരണമെന്നും എം.എല്‍.എ വിശദീകരിച്ചു. കോങ്ങാട് മണ്ഡലത്തിലെ ഓടക്കുന്നില്‍ വനഭൂമി കയ്യേറിയെന്ന പരാതി പരിശോധിച്ച ഉദ്യോഗസ്ഥനെയാണ് ഭീഷണിപ്പെടുത്തിയത്. വനം വകുപ്പുദ്യോഗസ്ഥന്റെ പരാതിയെതുടര്‍ന്ന് മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു. അതേസമയം കോങ്ങാട് എംല്‍എ സംഭവം നിഷേധിച്ചു. പൂഞ്ചോലയില്‍ കയ്യേറ്റമില്ലെന്നും കൈവശാവകാശ രേഖയുളള കര്‍ഷകരാണെന്നും കെ.വി വിജയദാസ് പറഞ്ഞു. സത്യാവസ്ഥ മറച്ചുവച്ച് കയ്യേറ്റമൊഴിപ്പിക്കാന്‍ ചെന്ന ഉദ്യോഗസ്ഥനോട് താന്‍ കാര്യങ്ങള്‍ വശദീകരിക്കുകമാത്രമേ ചെയ്തുളളൂ എന്നും എം.എല്‍.എ പറഞ്ഞു.

0Shares