
രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനം കമല്‍ എടുത്തു കഴിഞ്ഞു.രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ സിനിമാ ജീവിതം പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് നേരത്തെതന്നെ അദ്ദേഹം വ്യക്തമാക്കിയതാണ്. ആ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ അവസാന ചിത്രമാകും ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന ഇന്ത്യൻ.2.

ഇന്ത്യന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഇന്ത്യന്‍ സിനിമ ചരിത്രത്തിന്‍റെ ഭാഗമായിട്ട് 20 വര്‍ഷം പിന്നിട്ടിരിക്കുന്നു. കമല്‍ ഹാസന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സേനാപതി എന്ന കഥാപാത്രം ഇന്നും വീര്യം ചോരാതെ ആരാധകരുടെ ഹൃദയത്തിലുണ്ട്.ഈ സിനിമയ്ക്ക് വേണ്ടിയായിരുന്നു ശങ്കറും കമലും അവസാനമായി ഒന്നിച്ചത്. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഒരിക്കൽ കൂടി ചരിത്രതാളുകളിലേക്ക് കമൽ കടക്കാൻ ഒരുങ്ങുകയാണ് ഇതിലൂടെ.
180 കോടി ബജറ്റില്‍ ചിത്രം നിര്‍മ്മിക്കുന്നത് ദില്‍ രാജുവാണ്.തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രം പുറത്തിറങ്ങും.മറ്റു ഭാഷകളില്‍ മൊഴിമാറ്റ രൂപത്തിലും എത്തും.അഴിമതിക്കെതിരെ മുഖം നോക്കാതെ പോരാടുന്ന വ്യക്തിയാണ് സേനാപതി. അത് സ്വന്തം മകനായാല്‍ പോലും പ്രതികരിക്കുന്ന നായകന്‍.
