ബെയ്ജിങ്: ചൈനയിലെ മുസ്ലിങ്ങൾക്കുമേൽ കടുത്ത നിയമനിർമ്മാണമേർപ്പെടുത്താനൊരുങ്ങി ചൈനീസ് ഭരണകൂടം. കമ്മ്യൂണിസം ഉയർത്തിപ്പിടിക്കുന്ന ഭരണകൂടം ചൈനയിൽ മുസ്ലിങ്ങൾക്കുമേൽ ഇതിനുമുമ്പുതന്നെ ചില പ്രദേശങ്ങളിൽ നിയന്ത്രണവും കർശന ഉപാധികളും ഏർപ്പെടുത്തിയിരുന്നു. റമളാനിലെ നോമ്പ് കാലത്തുപോലും നിയന്ത്രണത്താൽ ഇവുടത്തെ മുസ്ലിങ്ങൾ വലിയതോതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പുരുഷന്മാർ താടി വളർത്തുന്നതിലും, സ്ത്രീകൾ ഇജാബ് ധരിക്കുന്നതിലും വിലക്കേർപ്പെടുത്തുയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഈ നിയന്ത്രണം ചൈനയിലെ പല പ്രദേശങ്ങളിലും ഇന്നും തുടരുകയാണ്. ഇതിനു പുറമെയാണ് ഇപ്പോൾ രാജ്യത്തുടനീളം ഇസ്‍ലാമിൽ മാറ്റം വേണമെന്ന ആവശ്യമുയർത്തി ഭരണകൂടം മുസ്ലിങ്ങൾക്കുമേൽ പുതിയ നിയമനിർമാണം കൊണ്ടുവരുന്നത്.
ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ ചൈനയിലെ രഹസ്യക്യാംപുകളില്‍ 10 ലക്ഷം മുസ്ലിംകളെ തടവിലാക്കിയിട്ടുണ്ടെന്ന വാർത്തയും പുറത്തുവരികയാണ്. ഐക്യരാഷ്ട്രസഭയാണ് ഈ വിവരം പുറത്തുവിട്ടത്. ചൈനയില്‍ മുസ്ലിംകള്‍ കൂടുതല്‍ അധിവസിക്കുന്ന പ്രവിശ്യയാണ് സിന്‍ജിയാങ്. പാകിസ്താനോട് ചേര്‍ന്ന് കിടക്കുന്നതാണ് ഈ പ്രദേശത്ത് മുസ്ലിംകളെ ചൈനീസ് പോലീസ് വേട്ടയാടുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇസ്ലാമിക വിശ്വാസ പ്രകാരം ജീവിക്കുന്നവരെ തടവിലാക്കുന്ന രീതിയും ഇവിടെയുണ്ട്.
ചൈനയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഇസ്ലാം മതി എന്ന ആശയമാണ് പുതിയ നിയമം കൊണ്ടുവരാൻ ഭരണകൂടം ഒരുങ്ങുന്നത്. ഇതോടുകൂടി ചൈനീസ് സർക്കാരിൻ്റെ അതീനതയിലാകും ഇനി മുസ്‌ലിംകളുടെ പ്രാർത്ഥനാ രീതി. സര്‍ക്കാര്‍ ഒരുക്കുന്ന ചട്ടക്കൂടിന് അകത്തുള്ള പ്രാര്‍ഥനാ രീതികള്‍ മാത്ര മതി ഇനി മുസ്ലിംകള്‍ സ്വീകരിക്കേണ്ടതെന്ന സാഹചര്യം മുസ്ലിങ്ങളെ വേദനിപ്പിക്കുന്നതാണ്.
കമ്യൂണിസ്റ്റ് ഭരണകൂടം പറയും എങ്ങനെ പ്രാർത്ഥിക്കണം, എന്ത് ധരിക്കണം, എങ്ങനെ ജീവിക്കണമെന്ന്; മുസ്ലിങ്ങൾക്കുമേൽ കൂടുതൽ നിയന്ത്രണം