ബംഗളൂരു: കേരളത്തിലേക്ക് കടത്തുകയായിരുന്ന 4.12 കോടി രൂപയുടെ പുതിയ നോട്ടുകള്‍ ബംഗളൂരുവില്‍ നിന്ന് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് കോഴിക്കോട് സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത നോട്ടുകളില്‍ 70 ശതമാനം പുതിയ 2000 രൂപ നോട്ടും ബാക്കി 20 ശതമാനം നൂറു രൂപ നോട്ടും ബാക്കിയുള്ളവ 500 രൂപ നോട്ടുമാണ്. പണത്തിന്റെ ഉറവിടത്തെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.

കോഴിക്കോട് സ്വദേശി മുഹമ്മദ് അഫ്‌സല്‍, താമരശ്ശേരി സ്വദേശികളായ അബ്ദുല്‍ നാസര്‍, ഷംസുദ്ദീന്‍ എന്നിവരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. കമ്മീഷന്‍ അടിസ്ഥാനത്തില്‍ പണം കടത്തുന്ന ഏജന്റുമാരാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കേരളത്തില്‍ എവിടേക്ക് ആണ് പണമെത്തിക്കേണ്ടതെന്ന് അറിയില്ലെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഒരു ലക്ഷം രൂപ കേരളത്തിലെത്തിച്ചാല്‍ 1000 രൂപ നിരക്കിലാണ് കമ്മീഷന്‍. അറസ്റ്റിലായവര്‍ക്ക് എവിടെ നിന്നാണ് പണം ലഭിച്ചതെന്നോ ആര്‍ക്കൊക്കെ ഇതില്‍ പങ്കുണ്ടെന്നോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയണ്.