കമ്പ്യൂട്ടര്‍ തുറക്കണമെങ്കില്‍ പ്രതിഫലം നല്‍കണം; ലോക്കി റാന്‍സംവെയര്‍ എന്ന വൈറസിനെതിരെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം

  • Post category:news
  • Reading time:1 min read
You are currently viewing കമ്പ്യൂട്ടര്‍ തുറക്കണമെങ്കില്‍ പ്രതിഫലം നല്‍കണം; ലോക്കി റാന്‍സംവെയര്‍ എന്ന വൈറസിനെതിരെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ലോകമെങ്ങും ഭീതിവിതച്ച വാനക്രൈ വൈറസിനു പിന്നാലെ കംപ്യൂട്ടറുകള്‍ക്കു ഭീഷണിയുമായി പുതിയ റാന്‍സംവെയര്‍. ലോക്കി റാന്‍സംവെയര്‍ എന്ന വൈറസിനെതിരെ ശനിയാഴ്ച സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.  ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി അഡീഷണല്‍ സെക്രട്ടറി അജയ്കുമാര്‍ ട്വിറ്ററിലൂടെയാണ് ലോക്കി റാന്‍സംവെയര്‍ വൈറസിനെതിരേ ജാഗ്രതപാലിക്കാന്‍ നിര്‍ദേശം നല്‍കിയത്. ലോക്കി റാന്‍സംവെയറിന്റെ ഭാഗമായി 23 ദശലക്ഷം സ്പാം മെയിലുകളാണ് പടര്‍ന്നിരിക്കുന്നത്.’please print’, ‘documents’, ‘photo’, ‘Images’, ‘scans’ and ‘pictures’ തുടങ്ങിയ സാധാരണ വിഷയങ്ങളാണ് മെയിലുകളില്‍ ഉള്ളത്. ലിങ്ക് തുറന്ന് കഴിഞ്ഞാല്‍ കമ്പ്യൂട്ടറിനെ വൈറസ് ബാധിക്കും. വന്‍തുക പ്രതിഫലം നല്‍കിയാലേ കംപ്യൂട്ടറുകള്‍ തുറക്കാനാകൂ. മെയിലുകള്‍ തുറക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും കമ്പനികള്‍ ആന്റി സ്പാം സംവിധാനം നടപ്പിലാക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കുറഞ്ഞത് ഒന്നരലക്ഷം രൂപയെങ്കിലും മോചന ദ്രവ്യമായി നല്‍കിയാലേ കമ്പ്യൂട്ടര്‍ തുറക്കാനാകൂ. നൂറിലേറെ രാജ്യങ്ങളെ ബാധിച്ച വാണക്രൈ ആക്രമണത്തില്‍ ഇരയായവരില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതായിരുന്നു.

 

0Shares