കര്‍ണ്ണാടക: തമിഴ് നാട്ടില്‍ ജെല്ലിക്കെട്ട് പ്രശ്‌നത്തില്‍ പ്രക്ഷോഭം ശക്തമാകുന്നതിനു പിന്നാലെ കര്‍ണ്ണാടകയിലെ പോത്തോട്ട മത്സരമായ ‘കമ്പള’ നിരോധിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. മൃഗ സ്‌നേഹികളുടെ സംഘടനായ ‘പെറ്റ’യെ നിരോധിക്കണമെന്നും കമ്പള നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. കര്‍ണ്ണാടകയിലെ ഹുബ്ലിയിലാണ് പ്രതിഷേധം. ജെല്ലിക്കെട്ട് വിഷയത്തില്‍ സുപ്രീം കോടതി നിലപാടിനെ തുടര്‍ന്ന് കമ്പള നടത്തുന്നത് കര്‍ണ്ണാടക ഹൈകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. ‘പെറ്റ’ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ ഈ നടപടി.
