കമ്പനി അറിയാതെ വിതരണക്കാരില്‍നിന്നും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് മറിച്ച് വിറ്റ് കോടീശ്വരനായി; പിന്നീട് സാധനങ്ങള്‍ വാങ്ങിയ ബില്ല് എക്കൗണ്ട്‌സിലെത്തിയപ്പോള്‍ മലയാളിക്ക് സൗദിയില്‍ സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing കമ്പനി അറിയാതെ വിതരണക്കാരില്‍നിന്നും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് മറിച്ച് വിറ്റ് കോടീശ്വരനായി; പിന്നീട് സാധനങ്ങള്‍ വാങ്ങിയ ബില്ല് എക്കൗണ്ട്‌സിലെത്തിയപ്പോള്‍ മലയാളിക്ക് സൗദിയില്‍ സംഭവിച്ചത്

റിയാദ്: ജോലി ചെയ്യുന്ന കമ്പനിയില്‍ കോടികളുടെ സാമ്പത്തിക തിരിമറി നടത്തി തിരുവനന്തപുരം സ്വദേശി ഒളിവില്‍ പോയതായി പരാതി. നാലു വര്‍ഷമായി റിയാദിലെ മുറബ്ബ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മാനേജരായിരുന്ന കഴക്കൂട്ടം ശാന്തിനഗര്‍ ‘സാഫല്യ’ത്തില്‍ ഷിജു ജോസഫാണ് (42) ആണ് തിരിമറി നടത്തിയത്. 2.23 ദശലക്ഷം റിയാലിന്റെ (4.24 കോടി രൂപ) തട്ടിപ്പാണ് ഷിജു നടത്തിയത്. ജോലിചെയ്യുന്ന സ്ഥാപനമറിയാതെ വിതരണക്കാരില്‍നിന്നും വന്‍തോതില്‍ സാധനങ്ങള്‍ നേരിട്ട് ഓര്‍ഡര്‍ ചെയ്ത് മറിച്ചുവില്‍ക്കുന്ന രീതിയാണ് ഷിജു അവലംബിച്ചത്. ഇതിനായി സ്ഥാപനത്തിന്റെ പേരില്‍ വ്യാജരേഖകളും സീലും മറ്റും തയ്യാറാക്കിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇങ്ങനെ ഓര്‍ഡര്‍ചെയ്ത് വാങ്ങിയ സാധനങ്ങള്‍ പുറത്ത് മറിച്ചുവിറ്റ് ധനാപഹരണം നടത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സാധനങ്ങള്‍ വാങ്ങിയ വകയില്‍ ബില്ലുകള്‍ അക്കൗണ്ട്‌സില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്താകുന്നത്. തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നതിനു മുമ്പുതന്നെ എമര്‍ജന്‍സി ലീവില്‍ ഷിജു നാട്ടിലേക്ക് മുങ്ങി. വീട്ടുകാരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ അവിടെ എത്തിയിട്ടില്ലെന്നറിഞ്ഞതിനെത്തുടര്‍ന്ന് കമ്പനി അധികൃതര്‍ പരാതി നല്‍കുകയായിരുന്നു. ഷിജുവിനെ കണ്ടെത്താനുള്ള അന്വേഷണം കഴക്കൂട്ടം പോലീസ് ഊര്‍ജിതമാക്കി. ലുലു അധികൃതര്‍ സൗദിയിലെ ഇന്ത്യന്‍ എംബസിക്കും കേരള ഡി.ജി.പി., തിരുവനന്തപുരം കലക്ടര്‍, സിറ്റി പോലീസ് കമ്മിഷണര്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

0Shares