കമല്‍ ഹാസന്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക്? കേരളത്തില്‍ എത്തുന്ന കമല്‍ ക്ലിഫ് ഹൗസില്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും

  • Post category:news
  • Reading time:1 min read
You are currently viewing കമല്‍ ഹാസന്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക്? കേരളത്തില്‍ എത്തുന്ന കമല്‍ ക്ലിഫ് ഹൗസില്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും


ചെന്നൈ: കമല്‍ ഹാസന്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ, കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന കമല്‍ ഇന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൌസില്‍ കൂടിക്കാഴ്ച നടത്തും. ഒരു ടെലിവിഷന്‍ ചാനലിന്റെ അഭിമുഖത്തില്‍ പങ്കെടുക്കാനായാണ്‌ കമല്‍ കേരളത്തില്‍ എത്തുന്നതെന്നും കൂടിക്കാഴ്ച സൗഹൃദ സന്ദര്‍ശനമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കമല്‍ഹാസന്റെ സന്ദര്‍ശനത്തെ സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കിയിരിക്കുന്നത്.

കലങ്ങി മറിയുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ പളനിസാമി സര്‍ക്കാരില്‍ അഴിമതി സര്‍വ്വവ്യാപിയാണെന്നും മറ്റ് പാര്‍ട്ടികള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്തതെന്നും ചോദിച്ചുകൊണ്ട് അടുത്തിടെ കമല്‍ രംഗത്ത് വന്നിരുന്നു. ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയര്‍ പുരസ്‌കാരം കമലിന് ലഭിച്ചപ്പോള്‍ പിണറായി വിജയന്‍ അദ്ദേഹത്തെ അഭിനന്ദിച്ച് കത്തയച്ചിരുന്നു. അതില്‍ നന്ദി അറിയിച്ച് കമലും രംഗത്തെത്തി. എല്‍. ഡി. എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനും കമല്‍ അഭിനന്ദന സന്ദേശം അയച്ചിരുന്നു. ഒരുപാട് അയല്‍ സംസ്ഥാനങ്ങള്‍ക്കു കേരളം മാതൃകയാകട്ടെ എന്നായിരുന്നു സന്ദേശം. കേരളത്തിലെ സദ്ഭരണത്തിന്റെ ഒരു വര്‍ഷം ആഘോഷിക്കാന്‍ താനുമുണ്ടാകുമെന്നും കമല്‍ ഹാസന്‍ ഇ- മെയിലിലൂടെ അറിയിച്ചിരുന്നു.

0Shares