ചെന്നൈ: കമല്‍ഹാസന്റെ ചെന്നൈയിലെ വീട്ടില്‍ തീപിടുത്തം. ഇന്നു പുലര്‍ച്ചെയായിരുന്നു തീപിടുത്തം ഉണ്ടായത്. ഇക്കാര്യം കമൽ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തറിയിച്ചത്. സംഭവ സമയത്ത് കമല്‍ഹാസന്‍ വീട്ടിലുണ്ടായിരുന്നു എങ്കിലും പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ചെന്നൈ ആള്‍വാര്‍പേട്ടിലെ വീട്ടിലാണ് അഗ്‌നിബാധ ഉണ്ടായത്. പുക നിറഞ്ഞ് ശ്വാസം മുട്ടിയതോടെ താരത്തിനു അസ്വസ്ഥതയുണ്ടായി. അഗ്‌നിബാധയില്‍ ആര്‍ക്കും അപകടം ഒന്നുമില്ലെന്നും താന്‍ സുരക്ഷിതനാണെന്നും കമല്‍ഹാസന്‍ തന്നെ ട്വിറ്ററില്‍ കുറിച്ചു.

