കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍: മരണത്തില്‍ ദുരൂഹത

  • Post category:news
  • Reading time:1 min read
You are currently viewing കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍: മരണത്തില്‍ ദുരൂഹത

കൊല്ലം: പത്തനാപുരത്തെ കോണ്‍വന്റിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൗണ്ട് താബോര്‍ ദയ്റ കോണ്‍വന്റിലെ കന്യാസ്ത്രീയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ സൂസനാണ് മരിച്ചത്. കിണറ്റിന് പുറത്ത് രക്തത്തുള്ളികള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വലിച്ചിഴച്ച പാടുകളുമുണ്ട്. അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ ഭാഷ്യം. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

0Shares