കന്നുകുട്ടി പരിപാലന പദ്ധതിയിലൂടെ സംസ്ഥാനത്തെ പാലുല്‍പാദനത്തില്‍ സ്വയം പര്യപ്തത

  • Post category:local news
  • Reading time:1 min read
You are currently viewing കന്നുകുട്ടി പരിപാലന പദ്ധതിയിലൂടെ സംസ്ഥാനത്തെ പാലുല്‍പാദനത്തില്‍ സ്വയം പര്യപ്തത

തിരുവനന്തപുരം: മ്യഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ സുരഭിസംഗമം പരിപാടി വനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു കന്യാകുളങ്ങര ഗ്യാലക്‌സി ഓഡിറ്റോറിയത്തില്‍ വച്ച് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുത്ത കന്നുകട്ടികളുടെ പ്രസവകാലം വരെയുളള സംരക്ഷണമാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മൃഗസംരക്ഷണ മേഖലയില്‍ പാല്, മുട്ട, മാംസം എന്നിവയുടെ ഉത്പാദന ത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുളള നടപടികള്‍ സര്‍ക്കാര്‍ തല ത്തില്‍ സ്വീകരിച്ചു വരുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഇതിനായി 5,000 കുടുംബശ്രീ യൂണിറ്റുകള്‍ ബ്രോയിലര്‍ കോഴിക്കുമുങ്ങളെ വളര്‍ ത്തുന്നതിനായി തുടങ്ങുവാനും ഒരുയൂണിറ്റിന് ഒരുലക്ഷം രൂപ വരെ ധനസഹായം നല്‍കുന്നതിനും പദ്ധതി ആവിഷ്‌കരി ച്ചിട്ടുണ്ട്. പരിപാടിയോടനുബന്ധിച്ച് കന്നുകുട്ടികളുടെ പ്രദര്‍ശനവും സെമിനാറും നടന്നു. തിരഞ്ഞെടുത്ത കന്നുകുട്ടികളുടെ ഉടമകളായ ക്ഷീരകര്‍ഷകര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു. ചടങ്ങില്‍ വെമ്പായം പഞ്ചായ ത്തുപ്രസിഡന്റ് ഷീലജ, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, തിരുവനന്തപുരം ജില്ലാമൃഗസംരക്ഷണ ഓഫീസര്‍, ക്ഷീരസംഘം പ്രസിഡന്റുമാര്‍ പങ്കെടുത്തു.

0Shares