കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രവിജ്ഞാപനത്തിനെതിരെ കേരളം പ്രമേയം പാസ്സാക്കി.

  • Post category:news
  • Reading time:1 min read
You are currently viewing കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രവിജ്ഞാപനത്തിനെതിരെ കേരളം പ്രമേയം പാസ്സാക്കി.

തിരുവനന്തപുരം: കേന്ദ്രത്തിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനത്തിനെതിരെ കേരളം പ്രമേയം പാസ്സാക്കി. സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. സഭയില്‍ ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ മാത്രമാണ് ഇതിനെതിരെ എതിര്‍ത്ത് സംസാരിച്ചത്. വര്‍ഷം തോറും 15 ലക്ഷത്തോളം കന്നുകാലികളെയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതെന്നും കേന്ദ്രവിജ്ഞാപനം പുറത്തുവന്നതോടെ അത് തടസ്സപ്പെട്ടതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഗോവധ നിരോധനമെന്ന രഹസ്യ അജണ്ടയാണ് വിജ്ഞാപനത്തിന് പിന്നിലെന്നും പിണറായി പറഞ്ഞു. അതേസമയം, സഭയില്‍ കേരളത്തെ ബാധിക്കാത്ത വിഷയമെന്തിനാണ് ചര്‍ച്ച ചെയ്യുന്നതെന്നു ചോദിച്ചു കെ.എം. മാണി രംഗത്തെത്തി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു മാണിയുടെ പക്ഷം.

0Shares