കനത്ത മൂടൽമഞ്ഞ്: ഡൽഹി വിമാനത്താവളത്തിന്‍റെ പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവെച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing കനത്ത മൂടൽമഞ്ഞ്: ഡൽഹി വിമാനത്താവളത്തിന്‍റെ പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവെച്ചു.

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് കാരണം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കാഴ്ചപരിധി 50 മീറ്ററായി താഴ്ന്നു. തുടര്‍ച്ചയായ മൂടല്‍ മഞ്ഞ് വ്യോമ-റെയില്‍-റോഡ് ഗതാഗതത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. വിസാതാര, ജെറ്റ് എയര്‍വെയ്‌സ് എന്നീ വിമാനക്കമ്പനികള്‍ മൂടല്‍മഞ്ഞ് തങ്ങളുടെ സര്‍വീസുകള്‍ വൈകുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

delhi

ഏഴ് അന്താരാഷ്ട്ര സര്‍വീസുകളും നാല് അഭ്യന്തര വിമാനസര്‍വീസുകളും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യാം. മൂടല്‍മഞ്ഞ് മൂലം 50 ട്രെയിനുകള്‍ വൈകിയോടുന്നതായി റെയില്‍വേ അറിയിച്ചു. “ഡല്‍ഹി യമുന എക്‌സ്പ്രസ് വെ” യില്‍ മഞ്ഞ് മൂലം 12 വാഹനങ്ങള്‍ കൂട്ടിയിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

delhi3

 

delhi2

0Shares