ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ. പ്രളയത്തെ തുടര്‍ന്ന് തീര്‍ത്തും ഒറ്റപ്പെട്ടു പോയ ചെങ്ങന്നൂരിലും തൃശൂരിലെ ചാലക്കുടിയിലും ഇന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. പതിനായിരത്തോളം പേര്‍ ഇപ്പോഴും ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെ രക്ഷപ്പെടുത്തുന്നതിന് രക്ഷാബോട്ടുകള്‍ക്ക് എത്താന്‍ കഴിയാതെ പോയതാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്.
എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് കൃത്യമായി വിവരം ലഭ്യമല്ലാത്തതും തിരിച്ചടിയാവുന്നു.ചെറിയ വള്ളങ്ങള്‍ക്ക് പലയിടങ്ങളിലൂടെയും കടന്നുപോകാനാകുന്നില്ല. ഈ മേഖലകളിലേക്ക് വലിയ വാഹനങ്ങള്‍ക്കും എത്തിപ്പെടാനാകുന്നില്ല. ഇതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. പലയിടത്തും ഭക്ഷണവും വെള്ളവുംപോലും എത്തിക്കാനും ഇതുവരെ സാധിച്ചിട്ടില്ല. പലരും വിശപ്പും ദാഹവും മൂലം തളര്‍ന്നവസ്ഥയിലാണ്.
കനത്ത മഴ; ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരം