കനത്ത മഴ; ഇരിട്ടി- വിരാജ്‌പേട്ട- മൈസൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ മാക്കൂട്ടം ചുത്തിലെ റോഡ് ഒലിച്ചുപോയി

  • Post category:news
  • Reading time:1 min read
You are currently viewing കനത്ത മഴ; ഇരിട്ടി- വിരാജ്‌പേട്ട- മൈസൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ മാക്കൂട്ടം ചുത്തിലെ റോഡ് ഒലിച്ചുപോയി

മാക്കൂട്ടം ചുരത്തില്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ഇരിട്ടി വിരാജ്‌പേട്ട മൈസൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ മാക്കൂട്ടം ചുത്തിലെ റോഡ് ഒലിച്ചുപോയതാണ് പ്രതിസന്ധിയിലായത്. ഇതുവഴി ഒരു വാഹനവും കടത്തിവിടുന്നതല്ല.

കഴിഞ്ഞവര്‍ഷം മഴ സമയത്തും ഇതേ അവസ്ഥ നേരിട്ടതാണ്. ആ സ്ഥലത്തു തന്നെയാണ് ഇപ്പോഴും ഇടിഞ്ഞുപൊളിഞ്ഞത്. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. റോഡ് പുനര്‍നിര്‍മ്മിക്കുന്നതുവരെ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ബെംഗളൂരു-മൈസൂര്‍ വഴി പോകുന്ന യാത്രക്കാര്‍ വയനാട്-മാനന്തവാടി റോഡ് മാര്‍ഗം സ്വീകരിക്കേണ്ടതാണ്.

0Shares