കനത്ത മഴപെയ്തപ്പോള്‍ ബംഗളൂരു നഗരത്തില്‍ പ്രത്യക്ഷപ്പെട്ട മല്‍സ്യകന്യകയെ കണ്ട നഗര വാസികള്‍ ഞെട്ടി; അധികാരികള്‍ കണ്‍തുറന്നു

  • Post category:news
  • Reading time:1 min read
You are currently viewing കനത്ത മഴപെയ്തപ്പോള്‍ ബംഗളൂരു നഗരത്തില്‍ പ്രത്യക്ഷപ്പെട്ട മല്‍സ്യകന്യകയെ കണ്ട നഗര വാസികള്‍ ഞെട്ടി; അധികാരികള്‍ കണ്‍തുറന്നു

ബംഗളൂരു: ബംഗളൂരു: കനത്ത മഴ പെയ്തു തോര്‍ന്നപ്പോള്‍ കണ്മുന്നില്‍ മത്സ്യകന്യക. ബംഗളൂരു നഗരത്തില്‍ പ്രത്യക്ഷപ്പെട്ട മല്‍സ്യകന്യകയെ കണ്ട നഗര വാസികള്‍ ഞെട്ടി. റോഡുകളില്‍ രൂപപ്പെട്ട കുഴിയുടെ സമീപത്താണ് മത്സ്യകന്യക ഇരിക്കുന്നത്. കാര്യം അറിയാന്‍ തിങ്ങിനിറഞ്ഞ ആളുകള്‍ ഒടുവില്‍ മത്സ്യകന്യകയ്ക്ക് പൂര്‍ണ്ണപിന്തുണ നല്‍കി. നഗരത്തിലെ റോഡുകളില്‍ ഉണ്ടായ വലിയ ഗട്ടറുകള്‍ അടയ്ക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു മത്സ്യകന്യകയുടെ വരവ്. ബാദല്‍ നഞ്ചുണ്ടസാമിയെന്ന കലാകാരന്റെ നേതൃത്വത്തിലാണ് വ്യത്യസ്തമായ ഈ പ്രതിഷേധം സംഘടിപ്പിച്ചത്. കബ്ബണ്‍ പാര്‍ക്കിന് സമീപം മത്സ്യകന്യകയായി അണിയിച്ചൊരുക്കിയ യുവതിയെ ഇരുത്തുകയായിരുന്നു.

മത്സ്യകന്യകയുടെ സമരം ഫലം കണ്ടെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പതിനഞ്ച് ദിവസത്തിനകം കുഴികളടക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തില്‍ പെയ്ത മഴയെത്തുടര്‍ന്ന് റോഡില്‍ 15000ത്തോളം കുഴികള്‍ രൂപപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് മൂലമുണ്ടായ അപകടങ്ങളില്‍പ്പെട്ട് അഞ്ചുപേരാണ് മരണപ്പെട്ടത്. എന്നിട്ടും കുഴിയടക്കാന്‍ അധികാരികളുടെ ഭാഗത്തു നിന്നും നടപടിയുണ്ടായിരുന്നില്ല.

0Shares