
കൊച്ചി: കടുത്ത വേനല്‍ ചൂടില്‍ സംസ്ഥാനത്ത് എ.സി വില്‍പ്പന കൂടിയപ്പോള്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാകുന്നു. സംസ്ഥാനത്തേക്ക് വൈദ്യുതിയെത്തിക്കുന്ന സ്ഥലങ്ങളിലും വോള്‍ട്ടേജ് ക്ഷാമമുണ്ട്. ഓവര്‍ലോഡ് കാരണം ചില ഫീഡറുകളില്‍ ചെറിയ വൈദ്യുതി നിയന്ത്രണം കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തേണ്ടി വന്നിരുന്നു. അനുവദനീയമായ 12 ശതമാനത്തിനകത്താണ് ഇപ്പോഴും വോള്‍ട്ടേജ് വ്യത്യാസമെന്നാണ് റിപ്പോര്‍ട്ട്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി ആവശ്യത്തിന് ലഭിക്കുന്നുണ്ട്. യൂണിറ്റിന് ശരാശരി 4-5 രൂപയാണ് വരുന്നത്. പുറമേനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയനുസരിച്ച് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം ക്രമീകരിച്ചിരിക്കുകയാണ്. എന്നാല്‍ വൈദ്യുതോപയോഗം സംസ്ഥാനത്ത് വീണ്ടും സര്‍വകാല റെക്കോഡ് ഭേദിച്ചു. ഏപ്രില്‍ 13-ന് 881.02 ലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്.
