കനത്തമഴയില്‍ ഒറ്റപ്പെട്ട് മൂന്നാര്‍; ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കനത്തമഴയില്‍ ഒറ്റപ്പെട്ട് മൂന്നാര്‍; ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു

മൂന്നാര്‍: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മൂന്നാറിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങളെല്ലാം മൂന്നാറില്‍ പള്ളിവാസലില്‍ ശക്തമായ മണ്ണിടിച്ചിലിനെത്തുടര്‍ന്നാണ് തീരുമാനം. മൂന്നാറിലേക്കുള്ള വാഹനങ്ങള്‍ നേര്യമംഗലത്ത് തടയും. കൊച്ചി-ധനുഷ്‌കോടി പാതയില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരികള്‍ മൂന്നാറില്‍ കുടുങ്ങികിടക്കുകയാണ്.

മൂന്നാറിലെ രാത്രി യാത്രയ്ക്കാണ് നിയന്ത്രണമേർപ്പെടുത്തിയത്. രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള യാത്രകൾക്കാണ് ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരാവശ്യത്തിനു പോകുന്ന വാഹനങ്ങൾ മാത്രമേ മലയോര മേഖലകളിലേക്കു കടത്തിവിടൂവെന്നും ദുരന്തനിവാരണ അതോറിറ്റി നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി.

0Shares