മംഗളൂരു: മംഗളൂരുവിലെ കദ്രി പാര്‍ക്കില്‍ കമിതാക്കളുടെ ആത്മഹത്യാ ശ്രമം. വിഷം കഴിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ട കാസര്‍കോട് സ്വദേശികളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. പി ഹര്‍ഷീത് കുമാര്‍, അമൃത പി.വി എന്നിവരാണ് വിഷം കഴിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഇരുവരും ആത്മഹത്യാ ശ്രമം നടത്തിയത്. ഇരുവരും കോളജ് വിദ്യാര്‍ത്ഥികളായ സമയത്താണ് പ്രണയം തുടങ്ങിയത്.
മംഗളൂരുവിലെ ലാബ് ടെക്നീഷ്യന് വിദ്യാര്‍ഥികളായ ഇരുവരും ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു വരികയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കദ്രി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കദ്രി പാര്‍ക്കില്‍ കാസര്‍കോട് സ്വദേശികളായ കമിതാക്കളുടെ ആത്മഹത്യാ ശ്രമം