
തളിപ്പറമ്പ്: കഥകളി കലാകാരനും കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ പറശ്ശിനി കുഞ്ഞിരാമന്‍ നായര്‍(85) അന്തരിച്ചു. വേദികളില്‍ നിരവധി വേഷങ്ങള്‍ക്ക് ജീവന്‍ നല്‍കി കുഞ്ഞിരാമന്‍ നായര്‍ ശ്രദ്ധേയനായിരുന്നു.
പറശ്ശിനിക്കടവ് മുത്തപ്പന്‍ കഥകളി യോഗത്തിലെ പ്രധാന നടനായിരുന്നു. കല്ലടി സമ്പ്രദായത്തിലെ ഗുരുസ്ഥാനിയെന്നനിലയില്‍ ഏറെ പ്രസിദ്ധനായി. കത്തി, വെള്ളത്താടി വേഷങ്ങളില്‍ കഴിവുതെളിയിച്ചു. ഹനുമാന്‍, കീചകന്‍, ദുര്യോധനന്‍, നരകാസുരന്‍, രൗദ്ര ഭീമന്‍, രാവണന്‍ തുടങ്ങിയ കഥാപാത്രങ്ങളെ അനശ്വരനാക്കിയ നടനാണ്. കേരളത്തിനും പുറത്തുമായി ധാരാളം വേദികളില്‍ വേഷം കെട്ടിയാടിയിട്ടുണ്ട്.
ഏറെക്കാലം തളിപ്പറമ്പ് കഥകളി സംഘത്തിന്റെ ആശാനായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 10-ന് കണിച്ചേരി പൊതുശ്മശാനത്തില്‍.