
ചണ്ഡീഗഡ്: ഹരിയാനയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം അറുത്തുമാറ്റി പെണ്‍കുട്ടി. 17 വയസുള്ള ദളിത് പെണ്‍കുട്ടിയാണ് കത്തിമുനയില്‍ നിര്‍ത്ത ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ കത്തിപിടിച്ചു വാങ്ങി ജനനേന്ദ്രിയം മുറിച്ചത്. വനത്തില്‍ പോയ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനായിരുന്നു 23കാരനായ റയീസിന്‍റെ ശ്രമം.

എന്നാൽ കത്തി പിടിച്ചു വാങ്ങിയ പെൺകുട്ടി ലിംഗം മുറിക്കുകയായിരുന്നു. തുടർന്ന് ആളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്.
