കണ്ണൂർ ചാലയിൽ വാഹനാപകടം; ഓംനി വാൻ ടിപ്പർ ലോറിയിലിടിച്ച് ഇടിച്ച് മൂന്ന് മരണം

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂർ ചാലയിൽ വാഹനാപകടം; ഓംനി വാൻ ടിപ്പർ ലോറിയിലിടിച്ച് ഇടിച്ച് മൂന്ന് മരണം

കണ്ണൂര്‍: കണ്ണൂർ ചാലയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടം നടന്നത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഓംനി വാൻ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച മൂന്നു പേരും തമിഴ്‌നാട് സ്വദേശികളാണ്. ഇവരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമിത വേഗതയാണ് അപകടകാരണം എന്ന് പ്രദേശവാസികൾ പറയുന്നു.

0Shares