കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മഞ്ഞപ്പിത്ത ഭീഷണി: ജയില്‍ ചപ്പാത്തിയടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണവും ആശങ്കയില്‍

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മഞ്ഞപ്പിത്ത ഭീഷണി: ജയില്‍ ചപ്പാത്തിയടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണവും ആശങ്കയില്‍

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ സംഘം ജയിലും സ്പെഷ്യല്‍ ജയിലിലും പരിസരത്തും വിശദമായ പരിശോധന നടത്തി. കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപ്പെട്ടതായുള്ള സംശയത്തെതുടര്‍ന്നാണ് പരിശോധന. ജയിലില്‍ ഉപയോഗിക്കുന്ന വെള്ളവും സംഘം പരിശോധിച്ചിട്ടുണ്ട്. അതേസമയം ജയിലില്‍ നിന്നും നിര്‍മ്മിക്കുന്ന ചപ്പാത്തിയടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്. ജയില്‍ ബിരിയാണിയും ചപ്പാത്തിയും കറിയുമെല്ലാം ഇപ്പോള്‍ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് നല്‍കി വരുന്നുണ്ട്. മഞ്ഞപ്പിത്ത ബാധസ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ജലം കര്‍ശന പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷുഹൈബ് വധക്കേസിലെ പ്രതികളെ കാണാന്‍ ആശുപത്രിയില്‍ സന്ദര്‍ശകരുടെ ബാഹുല്യമാണ് ഇപ്പോള്‍ പ്രശ്നമാകുന്നത്. ആകാശ് തില്ലങ്കേരി, ദീപ് ചന്ദ് എന്നിവരെയാണ് പുരുഷന്മാര്‍ക്കായുള്ള എം.എസ്.വാര്‍ഡിലെ പ്രത്യേക സെല്ലില്‍ പ്രവേശിപ്പിച്ചത്.

0Shares