കണ്ണൂര്‍: ഉദ്ഘാടനം കഴിഞ്ഞ ആഴ്ചകള്‍ പിന്നിടുന്നതിനിടെ കണ്ണൂര്‍ വിമാനത്താവളം വഴിയും സ്വര്‍ണക്കടത്ത്. ആദ്യ സ്വര്‍ണ്ണ കടത്ത് ഡി.ആര്‍.ഐ പിടികൂടി. അബുദാബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച പിണറായി സ്വദേശി മുഹമ്മദ് ഷനാണ് പിടിയിലായത്. ഇയാളില്‍ നിന്നും രണ്ട് കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ഉണ്ണിയപ്പം ഉണ്ടാക്കുന്ന ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റര്‍ കോയിലിലിലും പ്ലേറ്റിലുമായി ഒളിപ്പിച്ചാണ് രണ്ടുകിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കടത്തുകാരനെ കാത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന കാറിലെ ആളുകളേയും പോലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഷാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കണ്ണൂര്‍ വിമാനത്താവളം വഴിയും സ്വര്‍ണക്കടത്ത് തുടങ്ങി; പിന്നില്‍ പിണറായി സ്വദേശി