കണ്ണൂര്‍ പള്ളിക്കുന്ന് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂര്‍ പള്ളിക്കുന്ന് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

കണ്ണൂര്‍: പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിന് മുന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ചയില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിന് സമീപം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്.അമിതവേഗത്തിലെത്തിയ ലോറി ഡിവൈഡറില്‍ കയറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാതകം മറ്റൊരു ലോറിയിലേക്ക് മാറ്റുംവരെ ഗതാഗതം കക്കാട് വഴിതിരിച്ചുവിട്ടു , അലവില്‍ വഴി തുടരും. വൈകുന്നേരത്തോടെ ഗതാഗതം പുന:സ്ഥാപിക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു.

 

0Shares