കണ്ണൂര്‍: വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് അന്തര്‍ ദേശീയ വാണിജ്യ ഗ്രൂപായ എബിസി ഗ്രൂപും, ഐഡിയല്‍ ഡെക്കറും ഷോപ്രിക്‌സ് ഗ്രൂപും ഒരുക്കിയ ഡിജിറ്റല്‍ പിക്‌സല്‍ ലൈറ്റ് ഏറെ ആകര്‍ഷകമായി. കണ്ണൂരിനെ ഉല്‍സവ ലഹരിയിലാഴ്ത്തിയ ഉദ്ഘാടന പരിപാടിയില്‍ ആദ്യവിമാനത്തെ വരവേല്‍ക്കാനാണ് ഉത്തരമലബാറില്‍ ആദ്യമായി ലൈറ്റിന്റെ വിസ്മയ പ്രപഞ്ചമൊരുക്കിയത്.
ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ നിരവധിയാളുകളാണ് ഈ പ്രകാശ വിസ്മയം കാണാനെത്തുന്നത്. കണ്ണൂര്‍ എ.ബി.സി എംപോറിയോവിലും ഐഡിയല്‍ ഡെക്കര്‍ പള്ളിക്കുന്നിലും ഷോപ്രിക്‌സ് സൂപര്‍ സെന്റര്‍ തളിപ്പറമ്പിലും ആണ് ഈ വിസ്മയ കാഴ്ചയുള്ളത്. ഇന്റര്‍ നാഷണല്‍ ലൈറ്റിങ് ഡിസൈനര്‍മാരാണ് ഈ ദൃശ്യം കണ്ണൂരിന് വേണ്ടി ഒരുക്കിയത്.