
കണ്ണൂര്‍: പയ്യന്നൂരില്‍ ഒരുഭാഗത്ത് കൊലപാതകം നടക്കുന്നു, മറുഭാഗത്ത് പാലയനവും. ഇത് വ്യാപകമായി നടത്താന്‍ ഉദ്ടെഷിക്കുന്നതിന്റെ പരീക്ഷണം ആണെന്നും കണ്ണൂരില്‍ സി. പി. എം നടത്തിയത് കാശ്മീര്‍ തീവ്രവാദത്തിന് സമാനമാണ് എന്നും ബി. ജെ . പി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ കൃഷ്ണദാസ്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ ഇവിടെ ബി.ജെ.പി ആര്‍.എസ് .എസ് പ്രവര്‍ത്തകരും കുടുംബങ്ങളും അഭയാര്‍ത്ഥികളെ പോലെയാണ് കഴിയുന്നത്. ഇത് പ്രകൃതി ദുരന്തം കൊണ്ടല്ല, പാര്‍ട്ടിയുടെ ആക്രമണങ്ങള്‍ കൊണ്ട് ആണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സൈന്യത്തെ കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്നും കണ്ണൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കൃഷ്ണദാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

രാമന്തളിയില്‍ വൈശാഖ് എന്ന പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചത് പോലീസ് ആണെന്ന് പറഞ്ഞ കൃഷ്ണദാസ് പോലീസ് അവിടെനിന്നും കവര്‍ന്ന പതിനയ്യായിരം രൂപയും, പാര്‍ട്ടിക്കാര്‍ കവര്‍ന്ന സ്വര്‍ണ്ണവും തിരിച്ചുകൊടുക്കാന്‍ തയ്യാറാകണം എന്നും കൃഷ്ണദാസ് പറഞ്ഞു. ഈ സംഭവത്തെ നിയമപരമായി നേരിടുന്നതിനൊപ്പം തന്നെ രാഷ്ട്രീയമായും നേരിടും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുകയുണ്ടായി.
